Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Delhi

തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ലെ തീ​പ‌ി​ടി​ത്തം; ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പ‌ി​ടി​ത്ത​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. ലോ​കേ​ഷ് ബ​ജാ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട് സ‍​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ടു​ക​ള​ട​ക്കം ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഹോ​ട്ട​ലി​ന് ഫ​യ‍​ർ സേ​ഫ്റ്റി ക്ലി​യ​റ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ കൂ​ടു​ത​ൽ നി​ല​ക​ൾ നി​ർ​മി​ച്ചാ​ണ് ഹോ​ട്ട​ൽ പ്ര​വ‍​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ തീ​പി​ടിത്തത്തി​ൽ 21 പേ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും വി​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച വി​ദേ​ശി​ക​ളു​ടെ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് എ​ക്‌​സി​ൽ ഇട്ട കു​റി​പ്പി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ വി​വി​ധ എം​ബ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​രം പ​ങ്കു​വ​ച്ചു.

ഫ്ല​റി​ഷ് സ്റ്റേ ​ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് നി​യ​മം ലം​ഘി​ച്ചാ​ണെ​ന്ന വി​വ​രം നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഹോ​ട്ട​ലി​ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ ബെ​ഡ് ആ​ൻ​ഡ് ബ്രേ​ക്ക്ഫാ​സ്റ്റ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ൽ ആ​റു മു​റി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഫ്ല​റി​ഷ് സ്റ്റേ​യി​ൽ 25 മു​റി​ക​ളു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ബേ​സ്മെ​ന്‍റി​ലും ചി​ല മു​റി​ക​ളു​ണ്ടാ​യി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു യു​വ​തി കു​ഞ്ഞു​മാ​യി മൂ​ന്നാം നി​ല​യി​ൽ​നി​ന്നു താ​ഴേ​ക്കു ചാ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. വീ​ഴ്ച​യി​ൽ ഇ​രു​വ​ർ​ക്കും പ​രു​ക്കേ​റ്റ​താ​യും നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up